ഓട്ടവ : പരുക്കേൽക്കാൻ സാധ്യത കാരണം നൈസ് ഡ്രീം വൈബ്രേറ്റിങ് സെക്‌സ് ടോയ്, പേഴ്സണൽ അഡൽറ്റ് മസാജർ എന്നിവ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. റിമോട്ട് റിങ് സഹിതമുള്ള ഈ ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക്ക് പൊട്ടി വൈബ്രേറ്ററിൻ്റെ പ്രധാന ഭാഗത്ത് നിന്ന് എൻഡ് ക്യാപ് പുറത്തേക്ക് വരികയും ആന്തരിക പരുക്കിന് കാരണമാകുമെന്നും ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. വൈബ്രേറ്ററിൻ്റെ കറുപ്പ്, പർപ്പിൾ മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
തിരിച്ചുവിളിച്ച നൈസ് ഡ്രീം വൈബ്രേറ്റിങ് ബുള്ളറ്റ് റിമോട്ട് റിങ് ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും നശിപ്പിച്ചു കളയണമെന്നും ആരോഗ്യ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. റീഫണ്ട് ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് BMS എൻ്റർപ്രൈസസുമായി ബന്ധപ്പെടണം. ഈ ഉൽപ്പന്നങ്ങൾ 2024 ജനുവരി മുതൽ നവംബർ വരെ വിറ്റു. ഡിസംബർ 23 വരെ, കാനഡയിൽ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.