വൻകൂവർ : ഡിസംബറിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന 31.2% വർധിച്ചതായി ഗ്രേറ്റർ വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ മാസം നഗരത്തിൽ 1,765 വീടുകളുടെ വിൽപ്പനയാണ് നടന്നത്. അതേസമയം ഡിസംബറിലെ വീടുകളുടെ വിൽപ്പന 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 14.9% കുറവാണെന്നും ബോർഡ് അറിയിച്ചു.
2023 ഡിസംബറിൽ നിന്ന് 26.3% വർധിച്ച് പുതിയതായി ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം 1,676 ആയതായി ബോർഡ് റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തേക്കാൾ 0.5% വർധനയിൽ വീടുകളുടെ വില 1,171,500 ഡോളറായി. എന്നാൽ, നവംബറിലെ നിലവാരത്തേക്കാൾ 0.1 ശതമാനം താഴെയാണിത്. മൊത്തത്തിൽ, 2024-ൽ ഉടനീളമുള്ള ഭവന വിൽപ്പന മുൻ വർഷത്തേക്കാൾ 1.2% ഉയർന്നു. എന്നാൽ 26,561 മൊത്തം ഇടപാടുകൾ ഇപ്പോഴും 10 വർഷത്തെ വാർഷിക വിൽപ്പന ശരാശരിയേക്കാൾ 20.9% താഴെയാണ്.