Sunday, December 21, 2025

ജീവിക്കാൻ വേറെ വഴിയില്ല ; അഫ്ഗാനിസ്താന്റെ മുൻ ധനമന്ത്രി അമേരിക്കയിൽ ഊബർ ഡ്രൈവർ

ന്യൂയോര്‍ക്ക്: അഫ്​ഗാനിസ്താനില്‍ അഷറഫ് ​ഗാനി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന വ്യക്തി അമേരിക്കയില്‍ ഊബര്‍ ഡ്രൈവര്‍. മുന്‍ ധനമന്ത്രി ഖാലിദ് പയേന്തയാണ് വാഷിം​ഗ്ടണ്‍ ഡിസിയില്‍ ഊബര്‍ ഡ്രെെവറായി ജോലി ചെയ്യുന്നത്. താലിബാന്‍ ഭരണം പിടിച്ചടക്കുന്നതിന് മുൻപ് തന്നെ അഫ്​ഗാനില്‍ നിന്നും അമേരിക്കയിലേക്ക് ഖാലിദ് രക്ഷപ്പെട്ടിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുൻപ് അഫ്​ഗാനില്‍ ആറ് ബില്യണ്‍ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച ഖാലിദ് ഇപ്പോള്‍ 150 ഡോളറിനായി അമേരിക്കയില്‍ ആറ് മണിക്കൂര്‍ ജോലി ചെയ്യുകയാണ്.

തനിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കാന്‍ വേണ്ടിയാണ് ഡ്രൈവറായി ജോലി ചെയ്യുന്നതെന്ന് ഖാലിദ് വ്യക്തമാക്കി. അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ധനമന്ത്രി സ്ഥാനം രാജി വെച്ചത്. ആ​ഗസ്റ്റ് 10 ന് രാജിക്കാര്യം വ്യക്തമാക്കി ഖാലിദ് ട്വീറ്റ് ചെയ്തിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍​ഗണന നല്‍കുന്നതിനാലാണ് രാജിയെന്നാണ് ട്വീറ്റില്‍ പറ‍ഞ്ഞിരുന്നത്.

അഫ്​ഗാനില്‍ തന്റെ സര്‍ക്കാര്‍ തകര്‍ന്നു വീഴാന്‍ കാരണം അഴിമതിയും കെട്ടുകഥകളും ആണെന്ന് ഇദ്ദേഹം പറയുന്നത്. കാബൂള്‍ ന​ഗരം താലിബാന്‍ പിടിച്ചടക്കിയ ദിവസം ഖാലിദ് രാജ്യത്തിന്റെ തകര്‍ച്ച സംബന്ധിച്ച്‌ വേള്‍ഡ് ബാങ്കിന് സന്ദേശം അയച്ചിരുന്നു. ‘ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമുണ്ടാക്കാന്‍ നമ്മുടെ കൈയ്യില്‍ 20 വര്‍ഷവും ലോകത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. നമ്മളാകെ നിര്‍മ്മിച്ചത് ചീട്ടു കൊട്ടാരമാണ്. അത് വളരെ വേ​ഗത്തില്‍ തകര്‍ന്നു വീണു. അഴിമതിയുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത ചീട്ടുകൊട്ടാരം…,’ ഖാലിദ് ലോക ബാങ്കിനയച്ച സന്ദേശത്തില്‍ പറയുന്നു.

അഫ്​ഗാനിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്കയാണ് കാരണമെന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയത് കൊണ്ടാണ് താലിബാന്‍ ഭരണം പിടിച്ചതെന്നും ഇദ്ദേഹം ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!