മണ്‍ട്രിയോള്‍ : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവശ്യയില്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് ഫുഡ്ബാങ്ക്സ് ഓഫ് കെബെക്. കുറഞ്ഞത് 10 ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം 2024-ല്‍ മാത്രം ഫുഡ് ബാങ്കുകളെ ആശ്രയിച്ചവരുടെ എണ്ണം 30 ലക്ഷത്തോളം എത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് 2027 ആകുമ്പോളേക്കും 35 ലക്ഷത്തോളം എത്തുമെന്നും ബിഎക്യു കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഭക്ഷ്യ ക്ഷാമം നേരിടുന്ന കെബെക്കിലെ ആളുകളെ സഹായിക്കാന്‍ പ്രവശ്യ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഫുഡ്ബാങ്ക്സ് ഓഫ് കെബെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ട്ടിന്‍ മുംഗര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ സാഹചര്യം എങ്ങനെ മറികടക്കാമെന്ന അലോചനയിലാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.