Saturday, August 30, 2025

ബ്രാന്റ്‌ഫോർഡിൽ ചെറുവിമാനം തകർന്ന് ഒരാൾ മരിച്ചു

തിങ്കളാഴ്ച വൈകുന്നേരം ബ്രാന്റ്‌ഫോർഡിൽ ചെറുവിമാനം തകർന്ന് ഒരാൾ മരിച്ചു.
ഏവിയേഷൻ അവന്യൂവിലെ ബ്രാന്റ്‌ഫോർഡ് മുനിസിപ്പൽ എയർപോർട്ടിന് സമീപം വൈകുന്നേരം 5:20 ഓടെയാണ് അപകടം സംഭവിച്ചതെന്ന് പ്രൊവിൻഷ്യൽ പോലീസ് പറഞ്ഞു.
വിമാനത്തിന്റെ പൈലറ്റിനെ ബ്രാന്റ് ബ്രാന്റ്‌ഫോർഡ് പാരാമെഡിക്സ് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

അപകട കാരണം സംബന്ധിച്ച് ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Cessna 172RG എന്ന വിമാനം തകരുമ്പോൾ ലാൻഡിംഗ് ചെയ്യുകയായിരുന്നുവെന്ന് TPS വക്താവ് പറഞ്ഞു.

വിമാനത്തിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചയാളുടെ മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!