ടൊറന്റോ:സ്കാർബ്റോയിലെ ഓക്രിഡ്ജിന് സമീപം ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ടൊറൻ്റോ പൊലീസ്.ഞായറാഴ്ച രാവിലെ വാർഡൻ അവന്യൂവിനും ഡാൻഫോർത്ത് അവന്യൂവിനും സമീപമുള്ള ഒരു വീട്ടിൽ 9:42 ഓടെയാണ് സംഭവം.
കുടുംബാംഗങ്ങൾ തമ്മിലുണ്ടായ വഴക്കിൽ ഒരാൾക്ക് കുത്തേറ്റതായും ജീവന് ഭീഷണിയില്ലാത്ത പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.