ടൊറൻ്റോ : പിക്കറിങിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടിയും യുവാവും മരിച്ചു. രാത്രി എട്ടു മണിയോടെ ടൗണ്ടൺ, ബ്രോക്ക് റോഡുകളുടെ ഇന്‍റർസെക്ഷനിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തെ തുടർന്ന് ഇന്‍റർസെക്ഷൻ അടച്ചിരുന്നു.