Wednesday, December 24, 2025

റോക്കി ഭായിക്ക് തിരിച്ചടി ; കെജിഎഫിനെ വെല്ലുവിളിച്ച് വിജയ് ആരാധകർ

ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് സിനിമ ബീസ്റ്റ് റിലീസ് തിയതി പ്രഖ്യാപിച്ചു. സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഏപ്രില്‍ 13ന് ചിത്രം റിലീസിനെത്തും. രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഇതുലൂടെ മൂന്നാമത്തെ ഹാട്രിക്ക് അടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് ബീസ്റ്റ്.

ട്വിറ്ററില്‍ #BeastFromApril13 എന്ന ഹാഷ്ടാകില്‍ ട്രന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോര്‍ജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍സ്.മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

സണ്‍ പിക്ചേഴ്സ് നിര്‍മാണംഏപ്രിലില്‍ ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വിനൊപ്പമാണ് ബീസ്റ്റ് മത്സരിക്കാന്‍ എത്തുന്നത്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തും. ഏപ്രില്‍ 14നാണ് കെജിഎഫ് എത്തുന്നത്. ബീസ്റ്റിലെ ഗാനവും രണ്ട് ഗാനവും ഇതിനോടക്കം തന്നെ വൈറലായിരുന്നു. അതില്‍ ഒരു പാട്ട് വിജയ് തന്നെയാണ് പാടിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!