ഹൈദരാബാദ് : ഹൈദരാബാദ് നഗരത്തിൽ ബുധനാഴ്ച സ്ക്രാപ്പ് വെയർഹൗസിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസും ഉദ്യോഗസ്ഥരും അറിയിച്ചു.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തിൽ, ഉറങ്ങിക്കിടന്ന 15 തൊഴിലാളികളിൽ 11 പേർ മരിക്കുകയും 4 പേർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. മരിച്ച തൊഴിലാളികൾ ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
“11 തൊഴിലാളികളുടെ മൃതദേഹങ്ങൾ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഗാന്ധി നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മോഹൻ റാവു പറഞ്ഞു. തീ അണച്ചതായും തീ അണയ്ക്കാൻ ഡിആർഎഫ് സ്ഥലത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.