ഓട്ടവ : സോഫ്‌റ്റ്‌വെയർ പ്രശ്നം മൂലം എഞ്ചിന് തകരാർ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഏകദേശം 17,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹോണ്ട കാനഡ. 2023-2025 ഹോണ്ട പൈലറ്റ്, 2022-2025 അക്യൂറ എംഡിഎക്‌സ് ടൈപ്പ് എസ്, 2021-2025 അക്യൂറ ടിഎൽഎക്‌സ് ടൈപ്പ് എസ് മോഡൽ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

സോഫ്‌റ്റ്‌വെയർ പ്രശ്‌നം എഞ്ചിൻ്റെ ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനത്തെ ബാധിക്കുമെന്ന് ഹോണ്ട പറയുന്നു. ഇത് ത്രോട്ടിലിലെ പെട്ടെന്നുള്ള മാറ്റങ്ങൾ എഞ്ചിന് ഡ്രൈവ് പവർ നഷ്‌ടപ്പെടാനും തകരാർ ഉണ്ടാകാനും കാരണമായേക്കും. ഈ പ്രശ്‌നം വാഹനാപകടത്തിലേക്ക് നയിക്കുമെന്ന് ഹോണ്ട കാനഡ മുന്നറിയിപ്പ് നൽകി. ബാധിത വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആവശ്യമാണെന്നും കമ്പനി പറയുന്നു. സിസ്റ്റം സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് വാഹനഉടമകൾ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടണം.
