ടൊറൻ്റോ : നഗരത്തിലെ വൈച്ച്‌വുഡ് മേഖലയിലുള്ള വീടിന് തീപിടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിന് സമീപം ഓക്ക്വുഡ് അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചത്.

വീട്ടിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവതിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് നിരവധി പേർക്ക് നേരിയ പരുക്ക് ഏറ്റതായും അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
