ഓട്ടവ : രാജ്യത്തുടനീളമുള്ള റൂറൽ, ഫ്രാങ്കോഫോൺ ന്യൂനപക്ഷ സമുദായങ്ങളുടെ സാമ്പത്തിക-സാംസ്കാരിക വികസനത്തിനായി പുതിയ രണ്ടു പൈലറ്റ് പ്രോഗ്രാം ആരംഭിച്ച് കാനഡ. റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP), റിപ്ലേസ്മൻറ്റ് ഫോർ റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രം (ആർഎൻഐപി) എന്നീ രണ്ടു സ്ഥിര താമസ പാത്ത് വേയ്ക്കാണ് ജനുവരി 30-ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തുടക്കമിട്ടത്. പരമ്പരാഗത ഇമിഗ്രേഷൻ പാത്ത് വേകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ മേഖലകളിലേക്ക് വിദഗ്ധരായ പുതുമുഖങ്ങളെ ആകർഷിക്കുക എന്നാൽ ലക്ഷ്യത്തോടെയാണ് പുതിയ ഈ രണ്ടു പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിച്ചിരിക്കുന്നത്.
ഭൂരിഭാഗം കുടിയേറ്റക്കാരും ടൊറൻ്റോ, വൻകൂവർ, മൺട്രിയോൾ തുടങ്ങിയ നഗര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ, കെബെക്കിന് പുറത്തുള്ള റൂറൽ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികളിലെ തൊഴിലാളി ക്ഷാമവും ജനസംഖ്യാ കുറവും പരിഹരിക്കുന്നത് പുതിയ സ്ഥിര താമസ പാത്ത് വേകൾ ലക്ഷ്യമിടുന്നു.
റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP)
വിദേശ പൗരന്മാർക്കുള്ള സ്ഥിര താമസ പാത്ത് വേയാണ് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP). കാനഡയിലെ (കെബെക്കിന് പുറത്ത്) നിയുക്ത റൂറൽ കമ്മ്യൂണിറ്റികളിലെ തൊഴിലാളി ക്ഷാമം നികത്താൻ സഹായിക്കുന്നതിനാണ് RCIP രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ 14 കമ്മ്യൂണിറ്റികളെ തിരഞ്ഞെടുത്തതായി ജനുവരി 30-ന് ഐആർസിസി അറിയിച്ചു. പിക്റ്റോ കൗണ്ടി )(നോവസ്കോഷ), നോർത്ത് ബേ, സഡ്ബറി, ടിമ്മിൻസ്, സൂ സെ മാരി, തണ്ടർ ബേ (ഒൻ്റാരിയോ), സ്റ്റെയിൻബാക്ക്, അൽടോണ/റൈൻലാൻഡ്, ബ്രാൻഡൻ (മാനിറ്റോബ), മൂസ് ജോ (സസ്കാച്വാൻ), ക്ലാരഷോം (ആൽബർട്ട), വെസ്റ്റ് കൂറ്റെനെ, നോർത്ത് ഒകനാഗൻ ഷുസ്വാപ്പ്, പീസ് ലിയാർഡ് (ബ്രിട്ടിഷ് കൊളംബിയ) എന്നിവയാണ് RCIP പ്രോഗ്രാമിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത കമ്മ്യൂണിറ്റികൾ.
ഈ കമ്മ്യൂണിറ്റികളിൽ ഓരോന്നിനെയും പ്രതിനിധീകരിക്കുന്നത് ഒരു പ്രാദേശിക സാമ്പത്തിക വികസന ഓർഗനൈസേഷനാണ്. ഈ ഓർഗനൈസേഷനുകൾ തൊഴിൽക്ഷാമം കണ്ടെത്തുന്നതിനും വിശ്വസ്തരായ തൊഴിലുടമകളെ നാമനിർദ്ദേശം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ PR-നായി ശുപാർശ ചെയ്യുന്നതിനും IRCC യുമായി ചേർന്ന് പ്രവർത്തിക്കും.
റിപ്ലേസ്മൻറ്റ് ഫോർ റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രം (ആർഎൻഐപി)
2024 ഓഗസ്റ്റിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയ റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമിന് (RNIP) പകരമായാണ് ഈ പുതിയ പൈലറ്റ് പ്രോഗ്രാം പരിഗണിക്കുന്നത്. റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ് (RNIP) രാജ്യത്തുടനീളമുള്ള ചെറിയ കമ്മ്യൂണിറ്റികളിലേക്ക് വിദഗ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രത്യേക പ്രോഗ്രാമാണ്. ഇതിൽ പങ്കെടുക്കുന്ന കമ്മ്യൂണിറ്റികളിൽ ഒന്നിൽ ജോലി ചെയ്യാനും ജീവിക്കാനും തയ്യാറുള്ള വ്യക്തികൾക്ക് സ്ഥിരതാമസ പദവി RNIP വാഗ്ദാനം ചെയ്യുന്നു. 2022 ഓഗസ്റ്റിൽ ആരംഭിച്ച RNIP ഓരോ പ്രദേശത്തിനും പ്രതിവർഷം 125 ഉദ്യോഗാർത്ഥികൾക്ക് വരെ ഇൻവിറ്റേഷൻ നൽകാൻ അനുവാദമുണ്ടായിരുന്നു. മൊത്തം 2,750 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിക്കുക.