Saturday, January 31, 2026

ഗ്രേറ്റർ ടൊറൻ്റോയിൽ വാഹനമോഷണം: ടൊറൻ്റോ സ്വദേശികൾ അറസ്റ്റിൽ

Toronto man, woman charged in high-end vehicle theft investigation across GTA

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം നടന്ന അത്യാഢംബര വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ടൊറൻ്റോ സ്വദേശികളായ കോഡി വാട്ട്‌സ് (22), ഇസബെല്ല ക്രോലോ (22) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 23-ന്, പ്രോജക്റ്റ് റിപ്പോ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ടൊറൻ്റോയിലെ രണ്ടു വീടുകളിൽ റെയ്‌ഡ്‌ നടത്തുകയും മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കോഡി വാട്ട്‌സ്, ഇസബെല്ല ക്രോലോ എന്നിവർക്ക് അനധികൃത തോക്ക് കള്ളക്കടത്തും വാഹനമോഷണവുമായും ബന്ധമുണ്ടെന്ന് അധികൃതർ കണ്ടെത്തി. 2024 വേനൽക്കാലത്ത് നടന്ന വെടിവെപ്പിൽ ഇരുവരും ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്.

2024 ജൂലൈയിൽ, ഈ മേഖലയിലുടനീളം നടന്ന ഭവനഭേദനങ്ങളിലും വാഹനമോഷണങ്ങളിലും ഉൾപ്പെട്ട സംഘത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. പ്രൊജക്റ്റ് ഷിക്കാഗോയുടെയും പ്രൊജക്റ്റ് ബ്ലൂ സ്ട്രീക്കിൻ്റെയും ഭാഗമായി, പൊലീസ് നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച വാഹനങ്ങളും രണ്ട് അനധികൃത തോക്കുകളും കണ്ടെത്തുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!