ഹാലിഫാക്സ് : നഗരമധ്യത്തിൽ ഇന്ന് രാവിലെ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചതായി ഹാലിഫാക്സ് റീജനൽ പൊലീസ്. രാവിലെ ഏഴരയോടെ ബാറിംഗ്ടൺ-നോർത്ത് സ്ട്രീറ്റുകളുടെ ഇന്‍റർസെക്ഷനിലാണ് അപകടം. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് വിദ്യാർത്ഥികൾ സ്കൂളിൽ എത്താൻ വൈകിയെന്നും എന്നാൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ട്രക്ക് ഡ്രൈവർക്ക് പിഴ ചുമത്തി.