ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈനയും. അമേരിക്കന്‍ ഇത്പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ചുമത്തുമെന്ന് ചൈന അറിയിച്ചു.
യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതക ഉത്പ്പന്നങ്ങള്‍ക്ക് 15 ശതമാനം ഇറക്കുമതി തീരുവയും അസംസ്‌കൃത എണ്ണ,
കാര്‍ഷിക യന്ത്രങ്ങള്‍, വലിയ ഡിസ്‌പ്ലേസ്‌മെന്റ് ഓട്ടോമൊബൈലുകള്‍, പിക്കപ്പ് ട്രക്കുകള്‍ എന്നിവയ്ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ചൈന.ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.ഫ്രബ്രുവരി പത്ത് മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും ചൈന അറിയിച്ചു. അതിനിടെ യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു.
അതെസമയം കാനഡയ്ക്കും മെക്‌സിക്കോയിക്കുമെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യ്ക്തമാക്കി. ഇരുരാജ്യങ്ങളുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാന്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചതോടെയാണ് നടപടി.
ശനിയാഴ്ചയാണ് ട്രംപ് മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ 25 % ഇറക്കുമതിത്തീരുവയും ചൈനയ്ക്കെതിരെ 10 % ഇറക്കുമതിത്തീരവയും ചുമത്തി ബില്ലില്‍ ഒപ്പുവെച്ച്. പിന്നാലെ യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് കാനഡയും പ്രഖ്യാപിക്കുകയും ചെയ്തു.
അമേരിക്കന്‍ നീക്കത്തിന് മറുപടിയായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അറിയിച്ചത്. ‘മെക്‌സിക്കോയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി താരിഫ്, നോണ്‍-താരിഫ് നടപടികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന പ്ലാന്‍ ബി നടപ്പിലാക്കുമെന്ന് അറിയിച്ച് ഷെയിന്‍ബോമും രംഗത്തെത്തിയിരുന്നു.