Sunday, October 26, 2025

ഗോഡ് ഓഫ് ലവ്’ ആകാന്‍ സിമ്പു;സംവിധായകനായി അശ്വത് മരിമുത്തു

സിമ്പുവിന്റെ പുതിയ ചിത്രം സംവിധായകൻ അശ്വത് മരിമുത്തു സംവിധാനം ചെയ്യും. എസ്ടിആര്‍ 51 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ‘ഗോഡ് ഓഫ് ലവ്’ എന്ന റോളിലായിരിക്കും എസ്ടിആര്‍ എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ ‘മൻമഥൻ’ എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നാണ് വിവരം.പഴയ സിലമ്പരസനെ പുനരവതിരിപ്പിക്കുന്നതായിരിക്കും ചിത്രം എന്നാണ് സംവിധായകന്‍ നേരത്തെ പറഞ്ഞത്. എജിഎസ് എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ 2026 സമ്മർ റിലീസ് ലക്ഷ്യംവച്ചാണ് തയ്യാറാകുന്നത്.

നേരത്തെ ദേശിംഗ് പെരിയാസാമി സംവിധായകനായി പ്രഖ്യാപിച്ച എസ്ടിആര്‍ 48 ഉപേക്ഷിച്ചതായാണ് വിവരം. രാജ് കമല്‍ ഫിലിംസ് ആയിരുന്നു ഇതിന്‍റെ നിര്‍മ്മാതാക്കളായി വരേണ്ടിയിരുന്നത്. ദുല്‍ഖര്‍ നായകനായി ഹിറ്റായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്നു ദേശിംഗ് പെരിയാസാമി.’പാർക്കിംഗ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാംകുമാർ ബാലകൃഷ്ണനുമായി പ്രഖ്യാപിക്കപ്പെട്ട എസ്ടിആര്‍ 49ന്‍റെ പുരോഗതിയും ഇപ്പോള്‍ അജ്ഞാതമാണ്. അതേ സമയം തന്നെ ദേശിംഗ് പെരിയാസാമിക്കൊപ്പം തന്‍റെ സ്വന്തം ബാനറില്‍ എസ്ടിആര്‍ 50മത്തെ ചിത്രം ചെയ്യും എന്ന് വാര്‍ത്ത വന്നിരുന്നു. അതിനിടെയാണ് എസ്ടിആര്‍ 51 പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!