Wednesday, October 15, 2025

സാങ്കേതിക തകരാർ: REM സർവീസ് തടസ്സപ്പെട്ടു

REM service interrupted twice in last 24 hours due to technical problems

മൺട്രിയോൾ : സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിസോ എക്‌സ്‌പ്രസ് മെട്രോപൊളിറ്റൻ (ആർഇഎം) സർവീസ് രണ്ടുതവണ തടസ്സപ്പെട്ടു. പനാമ സ്റ്റേഷന് സമീപം വൈദ്യുതി തടസ്സമുണ്ടായതോടെ തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് ആദ്യ തടസ്സം റിപ്പോർട്ട് ചെയ്തത്. വൈകിട്ട് ഏഴ് മണിക്ക് സർവീസ് പുനഃരാരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ തിരക്കുള്ള സമയത്താണ് രണ്ടാമത് ട്രെയിൻ സർവീസ് തടസ്സപ്പെട്ടത്. മൺട്രിയോൾ-സൗത്ത് ഷോർ റൂട്ടിൽ പുലർച്ചെ അഞ്ചര മുതൽ 6.55 വരെയാണ് തടസ്സം നേരിട്ടത്. രാവിലെ ഏഴ് മണിയോടെ സർവീസ് പുനഃരാരംഭിച്ചു. എന്നാൽ, ട്രെയിനുകൾക്ക് പതിവിലും വേഗം കുറവായിരുന്നു. രാവിലെ ഒമ്പതരയോടെ സാധാരണ സർവീസ് പുനരാരംഭിച്ചതായി REM മീഡിയ റിലേഷൻസ് ഡയറക്ടർ ഫ്രാൻസിസ് ലാബെ അറിയിച്ചു. തടസ്സം നേരിട്ട സമയത്ത് യാത്രക്കാരെ സഹായിക്കാൻ ഷട്ടിൽ ബസുകൾ ഒരുക്കിയിരുന്നു. രണ്ട് സാങ്കേതിക പ്രശ്‌നങ്ങളും തമ്മിൽ ബന്ധമില്ലെന്നും എന്നാൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!