വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രദേശത്തെ നിരവധി സ്കൂൾ ഡിസ്ട്രിക്റ്റുകൾ ക്ലാസ്സുകൾ റദ്ദാക്കി. സുരക്ഷിതമല്ലാത്ത റോഡിൻ്റെ അവസ്ഥയും മഞ്ഞ് അടിഞ്ഞുകൂടലും കാരണം ഫ്രേസർ വാലിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സ്കൂളുകൾ അടച്ചത്. നോർത്ത് വൻകൂവറിലെയും വെസ്റ്റ് വൻകൂവറിലെയും എല്ലാ പൊതുവിദ്യാലയങ്ങളും ഇന്ന് അടച്ചതായി സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു.
അതേസമയം, വൻകൂവർ, റിച്ച്മണ്ട്, ബർണബി, മേപ്പിൾ റിഡ്ജ്-പിറ്റ് മെഡോസ്, ലാംഗ്ലി, ന്യൂ വെസ്റ്റ്മിൻസ്റ്റർ, കോക്വിറ്റ്‌ലാം എന്നീ സ്‌കൂൾ ഡിസ്ട്രിക്റ്റുകളിലെ എല്ലാ സ്‌കൂളുകളും തുറന്നിട്ടുണ്ട്. എന്നാൽ, ലാംഗ്ലിയിലെ വിക്സ്-ബ്രൗൺ എലിമെൻ്ററി ചൊവ്വാഴ്ച അടച്ചിട്ടുണ്ട്. സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ, വൻകൂവർ കമ്മ്യൂണിറ്റി കോളേജ് (ബ്രോഡ്‌വേ, ഡൗൺടൗൺ കാമ്പസുകൾ), യൂണിവേഴ്‌സിറ്റി കാനഡ വെസ്റ്റ് എന്നിവ ഇന്നത്തെ എല്ലാ ക്ലാസുകളും റദ്ദാക്കി. ഡഗ്ലസ് കോളേജ് അതിൻ്റെ ന്യൂ വെസ്റ്റ്മിൻസ്റ്റർ, കോക്വിറ്റ്‌ലാം കാമ്പസുകൾ അടച്ചു. ക്വാണ്ട്‌ലെൻ പോളിടെക്‌നിക് തുറന്നിട്ടുണ്ട്.
ബ്ലെസ്ഡ് സാക്രമെൻ്റ് സ്കൂൾ, സ്ട്രാറ്റ്ഫോർഡ് ഹാൾ, വൻകൂവർ കോളേജ്, വൻകൂവറിലെ സെൻ്റ് ജോർജ്സ് സ്കൂൾ എന്നിവ ചൊവ്വാഴ്ച അടച്ചവയിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ നോർത്ത് വൻകൂവറിലെ ലയൺസ്ഗേറ്റ് ക്രിസ്ത്യൻ അക്കാദമിയും, വെസ്റ്റ്സൈഡ് മോണ്ടിസോറി അക്കാദമി (വൻകൂവർ), വെസ്റ്റ് കോസ്റ്റ് ക്രിസ്ത്യൻ (വൻകൂവർ), ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ (പോർട്ട് കോക്വിറ്റ്‌ലാം) എന്നിവയും അടച്ചിരിക്കുന്നു. അതേസമയം, സറേയിലെ പസഫിക് അക്കാദമി തുറന്നിട്ടുണ്ട്.