Sunday, August 31, 2025

ലോംഗ്യുയിലിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു

Two men dead in Longueuil after car accident

മൺട്രിയോൾ : ലോംഗ്യുവിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേരി-വിക്ടോറിൻ, ജീൻ-പോൾ-വിൻസെൻ്റ് ബൊളിവാർഡുകൾക്ക് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മൺട്രിയോൾ സൗത്ത് ഷോർ സ്വദേശി കെസ്‌ലി ഫ്രാൻസ്വ (34), മൺട്രിയോൾ നിവാസി ടാംഗ്‌ലി തോംസൺ (39) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം പൂർണ്ണമായി തകർന്നതായി ലോംഗ്യുവിൽ പൊലീസ് സർവീസ് (SPAL) അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും SPAL വക്താവ് ഫ്രാൻസ്വ ബൗച്ചർ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!