ടൊറന്റോ : കഴിഞ്ഞ വേനലില്‍ വോണില്‍ ഒരാളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ബാരി സ്വദേശിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 2024 ഓഗസ്റ്റ് 9-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇസ്ലിംഗ്ടണ്‍, കിലോറന്‍ അവന്യൂസ് ഏരിയയിലെ വീട്ടിലാണ് വെടിവെപ്പുണ്ടായത്.
വിവരം ലഭിച്ച് സംഭവസ്ഥലത്തെത്തിയ യോര്‍ക്ക് റീജനല്‍ പൊലീസ് വെടിയേറ്റ ഒരാളെ ഡ്രൈവ് വേയില്‍ കണ്ടെത്തി. 57 വയസ്സുള്ള വോണ്‍ സ്വദേശി ജോര്‍ജ്-ഇവാന്‍ നവാസ് എന്നയാള്‍ക്കാള്‍ വെടിയേറ്റത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കറുത്ത എഫ്-150 കാറിലാണ് പ്രതികള്‍ എത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ 2025 ജനുവരി 29-ന് ബാരി സ്വദേശി ബ്രാഡ്‌ലി ജോണ്‍സ്റ്റണ്‍ (33)-നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.