ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വ്യാഴാഴ്ച മഞ്ഞുവീഴ്ചയും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഉച്ചയോടെ തണുത്തുറയുന്ന ചാറ്റൽ മഴയായി മാറുമെന്നും വ്യാഴാഴ്ച രാത്രിയോടെ നഗരത്തിൽ രണ്ട് മുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. വ്യാഴാഴ്ചത്തെ മഞ്ഞുവീഴ്ച പുലർച്ചെ 5 മണിക്ക് മുമ്പ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
![cansmiledental](http://mcnews.ca/wp-content/uploads/2023/10/cansmiledental-1024x676.jpg)
ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്‌ടൺ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. എന്നാൽ കാറ്റിനൊപ്പം തണുപ്പ് മൈനസ് 15 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ ഹാമിൽട്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, നയാഗ്ര ഫോൾസ്, സെൻ്റ് കാതറിൻസ്, ബ്രാൻ്റ്‌ഫോർഡ് എന്നിവിടങ്ങളിൽ വൈകുന്നേരം മഞ്ഞുവീഴ്ചയ്‌ക്ക് സാധ്യതയുണ്ട്.
![](http://mcnews.ca/wp-content/uploads/2023/07/Royal-LePage-JoJu-Augustine-5.jpg)
വ്യാഴാഴ്ച രാവിലെ ടൊറൻ്റോയിലെ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ ഉച്ചകഴിഞ്ഞ് താപനില രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. വെള്ളിയാഴ്‌ച, പകൽസമയത്തെ ഉയർന്ന താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ ടൊറൻ്റോയിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടാകും.