സാസ്കറ്റൂൺ : ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് സ്‌കൂളുകൾ. ധനസഹായത്തിലെ കുറവ് കാരണം ഏകദേശം 80 താത്കാലിക എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് ജീവനക്കാരെ ആയിരിക്കും പിരിച്ചുവിടുക.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുന്ന ഈ നടപടി, ഇൻഡിജിനസ് സർവീസസ് കാനഡയിൽ (ISC) നിന്ന് പ്രതീക്ഷിക്കുന്ന ഫെഡറൽ ഫണ്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണ്, സാസ്കറ്റൂൺ പബ്ലിക് സ്‌കൂളുകൾ വ്യക്തമാക്കി. 2019 മുതൽ 2024 വരെ ഫണ്ട് ലഭിച്ചിരുന്നു. ഈ ഫണ്ടിലൂടെ ഫസ്റ്റ് നേഷൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി നിരവധി എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് ജീവനക്കാരെ നിയമിച്ചിരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചാർലിൻ സ്‌ക്രിംഷോ അറിയിച്ചു. ധനസഹായത്തിലെ കുറവുകൾ കാരണമുള്ള വെല്ലുവിളികൾക്കിടയിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.