ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കർ രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനെ പറ്റി കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.പ്രിയങ്ക ചോപ്ര ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനെത്തും എന്ന് നേരത്തെ വാർത്തകള‍്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ നടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നെഗറ്റീവ് കഥാപാത്രത്തേയാകും സിനമയിൽ നടി അവതരിപ്പിക്കുക എന്നതാണ് പുതിയ വാർത്ത.അത് പോലെ നടിയുെട പ്രതിഫലവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. കല്‍ക്കി, ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ദീപിക പദുകോണ്‍ നേടിയ പ്രതിഫലത്തെക്കാൾ കൂടുത്ലഡ പ്രതിഫലമാണ് സിനിമയ്ക്കായി പ്രിയങ്കാ ചോപ്രയക്ക് കിട്ടുന്നത്. 30 കോടിയാണ് നടിയുടെ പ്രതിഫലം. ഇതോടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായും പ്രയങ്കാ ചോപ്ര മാറി.
![](http://mcnews.ca/wp-content/uploads/2024/05/team-jzach-1024x614.jpeg)
2026 ലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രതീക്ഷിക്കുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ. 1000-1300 കോടി ബജറ്റിൽ തയ്യാറാകുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് എം എം കീരവാണിയാണ്