കാൽഗറി: ലെത്ത്ബ്രിഡ്ജിൽ പതിമൂന്നു വയസ്സുകാരന്റെ മരണത്തിൽ 38 കാരിയായ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 2024 ഡിസംബർ 26 ന് ഉച്ചയ്ക്ക് 2 മണിയോടെ മേയർ മാഗ്രാത്ത് ഡ്രൈവ് സൗത്തിലെ ഒരു കെട്ടിടത്തിൽ നിന്നും 13 വയസ്സുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്.
![](http://mcnews.ca/wp-content/uploads/2024/05/joju-1024x614.jpeg)
ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം 5 ന് ഇരുവരും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. അതേസമയം, വീട്ടിൽ ഉണ്ടായിരുന്ന ഒരാൾ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി 911 എന്ന നമ്പറിൽ വിളിച്ചു. എന്നാൽ, ‘അമ്മ കുട്ടിയെ ഒളിപ്പിക്കുകയും അവൻ എവിടെയാണെന്ന് അറിയില്ലെന്ന് കള്ളം പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, അടുത്ത ദിവസം മകനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അമ്മ പൊലീസിനോട് പറഞ്ഞു.
കുട്ടിയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. മരണകാരണം സ്ഥിരീകരിക്കുന്നതിനായി ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണ്. കസ്റ്റഡിയിലുള്ള അമ്മയെ വെള്ളിയാഴ്ച്ച കോടതയിൽ ഹാജരാക്കും.