Tuesday, October 14, 2025

സസ്കാച്വാൻ ഭവന വിൽപ്പന: ജനുവരിയിൽ ഒരു ശതമാനം വർധന

Sask housing market sees strong start in 2025

റെജൈന : വർഷാരംഭത്തിൽ പ്രവിശ്യയിലുടനീളം വീടുകളുടെ വിൽപ്പന വർധിച്ചതായി സസ്കാച്വാൻ റിയൽറ്റേഴ്‌സ് അസോസിയേഷൻ (എസ്ആർഎ) റിപ്പോർട്ട്. പ്രവിശ്യാ തലസ്ഥാനമായ റെജൈനയിലും മറ്റൊരു പ്രധാന നഗരമായ സാസ്കറ്റൂണിലും റെക്കോർഡ് വിൽപ്പന നടന്നതായി അസോസിയേഷൻ പറയുന്നു.

വർഷാവർഷം പ്രവിശ്യയിലെ ഭവന വിൽപ്പന ജനുവരിയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 17 ശതമാനവും ഉയർന്നു. ജനുവരിയിൽ സസ്കാച്വാനിലുടനീളം 782 വീടുകളുടെ വിൽപ്പനയുണ്ടായി. തുടർച്ചയായ 19-ാം മാസമാണ് പ്രവിശ്യയിൽ ശരാശരിക്ക് മുകളിലുള്ള വീടുകളുടെ വിൽപ്പന ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷം തോറും മൂന്ന് ശതമാനം വർധനയിൽ സാസ്കറ്റൂണിൽ ജനുവരിയിൽ 253 വീടുകളുടെ വിൽപ്പന രേഖപ്പെടുത്തി. നഗരത്തിലെ വീടുകളുടെ വില ജനുവരിയിൽ 403,400 ഡോളറിലെത്തി. 2024 ജനുവരിയെ അപേക്ഷിച്ച് ഏഴ് ശതമാനം കുതിപ്പും കഴിഞ്ഞ മാസത്തേക്കാൾ രണ്ട് ശതമാനം കൂടുതലുമാണിത്.

റെജൈനയുടെ ഭവന വിപണിയും 2025-ൽ ശക്തമായ തുടക്കം കുറിച്ചു. 2024-ൽ റെക്കോഡ് വീടുകളുടെ വിൽപ്പനയാണ് നഗരത്തിൽ ഉണ്ടായതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം നഗരത്തിൽ 172 വീടുകളുടെ വിൽപ്പന നടന്നു. ഇത് 10 വർഷത്തെ ട്രെൻഡുകളേക്കാൾ 17% കൂടുതലാണ്. റെജൈനയിലെ ഒരു വീടിൻ്റെ ശരാശരി വില ജനുവരിയിൽ 316,300 ഡോളറായി ഉയർന്നു. ഡിസംബറിലെ 313,400 ഡോളറിൽ നിന്നും കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!