മൺട്രിയോൾ : ആമസോണിനെതിരെ മൺട്രിയോൾ മേയർ വലേറി പ്ലാൻ്റ് രംഗത്ത്. കെബെക്കിലെ ഏഴ് വെയർഹൗസുകൾ കമ്പനി അടച്ചതിനെത്തുടർന്ന് ആമസോണിൽ നിന്ന് ഓർഡർ ചെയ്യുന്നത് നിർത്തുമെന്ന് മേയർ പ്രഖ്യാപിച്ചു. ജനുവരി 22 ന്, ആമസോൺ പ്രവിശ്യയിലെ തങ്ങളുടെ എല്ലാ വെയർഹൗസുകളും അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു.

സിറ്റി ആമസോണിന് പകരം രാജ്യാന്തര-പ്രാദേശിക ബദലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മേയർ അറിയിച്ചു. ഈ വെയർഹൗസുകളിലെ ജീവനക്കാരും ഈ പ്രക്രിയയിൽ ജോലി നഷ്‌ടപ്പെടുന്ന സബ് കോൺട്രാക്ടർമാരുടെ ജീവനക്കാരും ഉൾപ്പെടെ, ഏകദേശം 4,500 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും വലേറി പ്ലാൻ്റ് പറഞ്ഞു.