ഓട്ടവ : ഡ്രൈവിങ്ങിനിടെ ഡോർ തനിയെ തുറക്കുന്നതായി കണ്ടെത്തിയ ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചു വിളിച്ച് ട്രാൻസ്‌പോർട്ട് കാനഡ. 2013, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ, 2014, 2015 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ട് എന്നിവയാണ് തിരിച്ചു വിളിച്ച വാഹനങ്ങൾ. കാനഡയിലുടനീളം വിറ്റഴിച്ച 6,119 വാഹനങ്ങളെ പ്രശ്നം ബാധിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളുടെ ഡോറുകൾ അടച്ചിരിക്കുമ്പോളും അവ ശരിയായി ലോക്ക് വീഴില്ലെന്നും ഡ്രൈവിങ്ങിനിടെ പെട്ടെന്ന് ഡോർ തുറന്ന് അപകടസാധ്യത വർധിപ്പിക്കുന്നതായും ഏജൻസി അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ലാൻഡ് റോവർ വാഹന ഉടമകളെ അൺലാച്ച് കീലെസ് വെഹിക്കിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അറിയിപ്പ് നൽകും.