Thursday, October 15, 2026

ശസ്ത്രക്രിയാ കരാർ അഴിമതി: മൗനം വെടിഞ്ഞ് ഡാനിയേൽ സ്മിത്ത്

വാഷിങ്ടൺ ഡിസി : ശസ്ത്രക്രിയാ കരാർ ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. കാനഡയിലെ പ്രമുഖ മാധ്യമങ്ങളിൽ ആരോപണങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് വാഷിങ്ടൺ ഡിസിയിൽ നടന്ന പത്രസമ്മേളനത്തിൽ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. താൻ ഒരു തെറ്റിലും ഉൾപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രിയിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും പ്രീമിയർ കൂട്ടിച്ചേർത്തു. ആൽബർട്ടയുടെ ഓഡിറ്റർ ജനറൽ ആരംഭിച്ച അന്വേഷണത്തിന് പിന്തുണ അറിയിച്ച അവർ, കഴിഞ്ഞയാഴ്ച ശസ്ത്രക്രിയാ കരാറുകളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണങ്ങൾ ഉയർന്നുവന്നതിനുശേഷം ആദ്യമായാണ് പരസ്യ പ്രതികരണം നടത്തിയത്.

മെഡിക്കൽ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമായി ആൽബർട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തിയെന്നും, ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്പര്യങ്ങളിലും അവർ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) മേധാവി അഥാന മെന്റ്സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഡാനിയേൽ സ്മിത്തിന്റെ ചീഫ് ഓഫ് സ്റ്റാഫിനെപ്പറ്റിയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അതേസമയം, ആർ‌സി‌എം‌പി, ഓഡിറ്റർ ജനറൽ, എത്തിക്സ് കമ്മീഷണർ എന്നിവരുടെ അന്വേഷണങ്ങളും ജുഡീഷ്യൽ നേതൃത്വത്തിലുള്ള പൊതു അന്വേഷണവും വേണമെന്ന് ആൽബർട്ട എൻ‌ഡി‌പി ആവശ്യപ്പെട്ടു. ഡാനിയേൽ സ്മിത്ത്, ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച്, ഇടക്കാല എ‌എച്ച്‌എസ് പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലെ എന്നിവർ അന്വേഷണത്തിന്റെ ഭാഗമായി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി നിയമസഭ ഉടൻ പുനഃസംഘടിപ്പിക്കണമെന്നും എൻ‌ഡി‌പി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!