Tuesday, October 14, 2025

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ് വിതരണം ഫെബ്രുവരി 20-ന്

New Canada Child Benefit Payment To Be Sent On February 20

ഓട്ടവ : ഈ വർഷത്തെ രണ്ടാമത്തെ കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) പേയ്‌മെൻ്റ് ഫെബ്രുവരി 20-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. കാനഡ ചൈൽഡ് ബെനിഫിറ്റ് എന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ്. 6 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 7,787 ഡോളർ (അല്ലെങ്കിൽ പ്രതിമാസം 648.91 ഡോളർ) വരെ ലഭിക്കും. 6 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക്, പ്രതിവർഷം 6,570 ഡോളർ വരെയാണ് (അല്ലെങ്കിൽ പ്രതിമാസം 547.50 ഡോളർ) ലഭിക്കുക.

ജൂലൈ മുതൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക വീണ്ടും വർധിക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള വാർഷിക അടിസ്ഥാന ആനുകൂല്യം 2026 ജൂൺ വരെ 7,787 ഡോളറിൽ നിന്ന് 7,997 ഡോളർ ആയും (പ്രതിമാസം 666 ഡോളർ) ആറ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 6,570 ഡോളറിൽ നിന്ന് 6,748 ഡോളറായും ആയിരിക്കും (പ്രതിമാസം 562 ഡോളർ) വർധിക്കുക. ഒപ്പം വാർഷിക ചൈൽഡ് ഡിസബിലിറ്റി ബെനിഫിറ്റ് (CDB) തുക 2025 ജൂലൈ 1 മുതൽ 3,322 ഡോളറിൽ നിന്നും 3,411 ഡോളറായും വർധിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി അറിയിച്ചു. 

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!