Thursday, March 12, 2026

ട്രെയിൻ പാളം തെറ്റൽ: ട്രെയിനുകൾ റദ്ദാക്കി വിയ റെയിൽ

Train derailment: Via Rail cancels trains

ഓട്ടവ : മൺട്രിയോൾ സബർബിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് മൺട്രിയോൾ-ഓട്ടവ റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കിയതായി വിയ റെയിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഡോർവലിൽ എല്ലാ റെയിൽ ഗതാഗതവും പൂർണ്ണമായും നിർത്തിയതായി ക്രൗൺ കോർപ്പറേഷൻ പറയുന്നു. കൂടാതെ ചൊവ്വാഴ്ച രാവിലെ ഓട്ടവയിൽ നിന്ന് മൺട്രിയോളിലേക്ക് പുറപ്പെട്ട ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിട്ടുണ്ട്.

ട്രെയിൻ 31: മൺട്രിയോൾ-ഓട്ടവ, ട്രെയിൻ 44: ടൊറൻ്റോ – ഓട്ടവ, ട്രെയിൻ 53: ഓട്ടവ-ടൊറൻ്റോ എന്നീ ട്രെയിനുകൾ അടക്കം ഒമ്പത് ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് വിയ റെയിൽ അറിയിച്ചു. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ബസിലോ പിന്നീടുള്ള ട്രെയിനുകളിലോ യാത്രാസൗകര്യം ഒരുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!