ഓട്ടവ : കനേഡിയൻ പൗരന്മാർ തയ്യാറാകൂ. കാനഡയിലെ നികുതി സീസൺ അടുത്തിരിക്കുന്നു! ഫെബ്രുവരി 24 തിങ്കളാഴ്ച ഔദ്യോഗികമായി NETFILE, ReFILE ഓൺലൈൻ സർവീസ് ആരംഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) പ്രഖ്യാപിച്ചു. ഇതോടെ യോഗ്യരായ നികുതിദായകർക്ക് സൗജന്യവും സുരക്ഷിതവുമായി അവരുടെ വ്യക്തിഗത ആദായനികുതിയും ആനുകൂല്യ റിട്ടേണുകളും ഓൺലൈനായി ഫയൽ ചെയ്യാൻ സാധിക്കും.

എന്നാൽ NETFILE എന്താണ്, ആർക്കൊക്കെ ഇത് ഉപയോഗിക്കാം, ഈ വർഷം നികുതിദായകർക്ക് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നൊക്കെ പരിശോധിക്കാം.
കനേഡിയൻ പൗരന്മാർക്ക് അവരുടെ വ്യക്തിഗത ആദായനികുതിയും ആനുകൂല്യ റിട്ടേണുകളും സോഫ്‌റ്റ്‌വെയർ മുഖേന ഏജൻസിക്ക് നേരിട്ട് സമർപ്പിക്കാൻ അനുവദിക്കുന്ന കാനഡ റവന്യൂ ഏജൻസിയുടെ ഇലക്ട്രോണിക് ടാക്സ് ഫയലിങ് സർവീസ് ആണ് NETFILE. പേപ്പർ ഫോമുകളുടെയും സ്നൈൽ മെയിലിൻ്റെയും ആവശ്യകത ഒഴിവാക്കി നികുതി പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് NETFILE ആരംഭിച്ചത്.

ഏറ്റവും നല്ല ഭാഗം വശം കാനഡ റവന്യൂ ഏജൻസിക്ക് നികുതിദായകരുടെ റിട്ടേൺ ലഭിച്ചുവെന്ന് ഉടൻ സ്ഥിരീകരണം ലഭിക്കും എന്നതാണ്. കൂടാതെ ഏജൻസി അഭ്യർത്ഥിക്കുന്നില്ലെങ്കിൽ രസീതുകളോ രേഖകളോ മുൻകൂട്ടി അയയ്‌ക്കേണ്ടതില്ല. NETFILE-ഉം ReFILE-ഉം ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ ലഭ്യമാകും. ഓരോ നികുതിദായകരുടെയും സൗകര്യത്തിന് അനുസരിച്ച് ഈ സേവനങ്ങൾ ദിവസത്തിൽ 21 മണിക്കൂറും പ്രവർത്തിക്കുന്നു. മിക്ക കനേഡിയൻ നികുതിദായകർക്കും ഈ സേവനം ലഭ്യമാണ്. എന്നാൽ ഓരോ നികുതിദായകരും അറിഞ്ഞിരിക്കേണ്ടതായ ചില യോഗ്യതാ നിയമങ്ങളുണ്ട്. കാനഡയിലെ നോൺ റെസിഡൻ്റ്‌സ്, പാപ്പരത്വം ഫയൽ ചെയ്യുന്നവർ എന്നിവർക്ക് NETFILE ഉപയോഗിക്കാൻ കഴിയില്ല.