മ്യാൻമറിലെ സൈനിക അധികാരികൾക്ക് ആയുധങ്ങൾ വാങ്ങുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കാനഡ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ഗ്ലോബൽ അഫേഴ്സ് കാനഡ വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി.പ്രസ്താവന പ്രകാരം മ്യാൻമറിലെ സൈനിക ഭരണകൂടത്തിനും വ്യോമസേനാ കമാൻഡർക്കും ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് പ്രധാനമായും കാനഡ ഉപരോധം ഏർപ്പെടുത്തുന്നത് .
“യുഎസ്, യുകെ സർക്കാരുകളുടെ ഏകോപനത്തോടെയാണ് അധിക ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് കനേഡിയൻ അധികൃതർ വെളുപ്പെടുത്തി. “മ്യാൻമറിലെ ജനങ്ങളോട് കാനഡ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഈ ഭരണകൂടം മനുഷ്യജീവനോടുള്ള ക്രൂരമായ അവഗണന തുടരുമ്പോൾ ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല,” വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.സ്വന്തം ജനതയ്‌ക്കെതിരായ മാരകമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മ്യാൻമർ സൈന്യത്തിന്മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന് ജോളി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.