മൺട്രിയോൾ : വീടിനു മുകളിൽ അടിഞ്ഞുകൂടിയ മഞ്ഞുപാളി അടർന്നു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മൺട്രിയോൾ സൗത്ത് ഷോറിലെ ചാറ്റ്യൂഗ്വേയിലാണ് സംഭവം.

പരുക്കേറ്റ 13 വയസ്സുള്ള പെൺകുട്ടി വ്യാഴാഴ്ച ആശുപത്രിയിൽ മരിച്ചതായി ചാറ്റ്യൂഗ്വേ പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ നാലുദിവസത്തിനിടെ മൺട്രിയോൾ മേഖലയിൽ 70 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്നാണ് ദുരന്തം.