കിച്ചനർ : വാട്ടർലൂ മേഖലയിൽ മനുഷ്യക്കടത്ത് നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 2024 ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിൽ 36 വയസുള്ള രണ്ട് പേരും 50 വയസുള്ള ഒരാളുമാണ് അറസ്റ്റിലായത്. മേഖലയിൽ നിന്നുള്ള പ്രായപൂർത്തിയായ സ്ത്രീകളെ ഇവർ വേശ്യാവ്യത്തിക്കായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, വേശ്യാവ്യത്തിക്ക് സ്ത്രീകളെ ഉപയോഗിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-800-222-8477 എന്ന നമ്പറിലോ intel.ht@wrps.on.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം.