Tuesday, October 14, 2025

വേതന വർധന: ആൽബർട്ട എജ്യുക്കേഷൻ സപ്പോർട്ട് വർക്കേഴ്സ് സമരത്തിലേക്ക്

Alberta education workers strike for better wages Monday

എഡ്മിന്‍റൻ : പ്രവിശ്യയിലുടനീളമുള്ള എജ്യുക്കേഷൻ സപ്പോർട്ട് വർക്കേഴ്സ് തിങ്കളാഴ്ച പണിമുടക്കും. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ഫൂത്ത്ഹിൽസ്, ബ്ലാക്ക് ഗോൾഡ്, കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ (സിബിസി), കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റ് (സിസിഎസ്ഡി) എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞയാഴ്ച പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. നിലവിൽ സമരം ആരംഭിച്ചിട്ടുള്ള എഡ്മിന്‍റൻ, ഫോർട്ട് മക്മുറെ, സ്റ്റർജിയൻ സ്കൂൾ ഡിവിഷൻ എന്നിവിടങ്ങളിലെ നാലായിരം ജീവനക്കാർക്കൊപ്പം ഇവരും പങ്കുചേരും.

കാൽഗറിയിൽ, CUPE 40, 520, ഉള്ള CBE, CCSD തൊഴിലാളികൾ രാവിലെ 7 മുതൽ 9 മണി വരെ മക്‌ഡൗഗൽ സെൻ്ററിൽ പിക്കറ്റിങ് നടത്തും. എഡ്മിന്‍റൻ മേഖലയിൽ ലെഡുക് കോമ്പോസിറ്റ് ഹൈസ്‌കൂൾ, എക്കോൾ ബെല്ലെവ്യൂ സ്കൂൾ, റോബിന ബേക്കർ എലിമെൻ്ററി സ്കൂൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ CUPE 3484-ലെ ബ്ലാക്ക് ഗോൾഡ് സ്കൂൾ ഡിവിഷൻ പ്രവർത്തകരും പിക്കറ്റിങ് ആരംഭിക്കും. അവസാനമായി, ഫൂട്ട്‌ഹിൽസ് സ്കൂൾ ഡിവിഷനുള്ള CUPE 540 അംഗങ്ങൾ ഡയമണ്ട് വാലി ഓയിൽഫീൽഡ് ഹൈസ്‌കൂൾ, ഹൈ റിവേഴ്‌സ് ഹൈവുഡ് ഹൈസ്‌കൂൾ, ഒകോടോക്‌സ് ഫുട്‌ഹിൽസ് കോമ്പോസിറ്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സമരത്തിൽ പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!