Wednesday, October 15, 2025

കെബെക്ക് കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തി

Avian flu outbreak detected on poultry farm north of Montreal

മൺട്രിയോൾ : കെബെക്കിലെ ലാനൗഡിയർ മേഖലയിലെ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൺട്രിയോളിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ സെൻ്റ്-ജീൻ-ഡി-മാതയ്ക്ക് സമീപമുള്ള കോഴി ഫാമിൽ ജനുവരി 31-ന് H5N1 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തു.

അണുബാധ പടരാതിരിക്കാൻ ഈ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഫെഡറൽ ഏജൻസി അറിയിച്ചു. 2022 ഏപ്രിലിൽ കെബെക്കിൽ കാട്ടുപക്ഷികളിൽ ഏവിയൻ ഫ്ലൂ കണ്ടെത്തിയതിന് ശേഷം ഈ വർഷം ഇതാദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രവിശ്യയിലെ കോഴി ഫാമുകളിൽ രണ്ട് പക്ഷിപ്പനി കേസുകൾ CFIA കണ്ടെത്തിയിരുന്നു. കൂടാതെ പ്രവിശ്യയിലുടനീളം 58 സ്ഥലങ്ങളിൽ ഏവിയൻ ഫ്ലൂ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കെബെക്കിൽ മൊത്തം 1,465,500 പക്ഷികൾക്ക് പക്ഷിപ്പനി ബന്ധിച്ചതായി CFIA പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!