Wednesday, October 15, 2025

വിദേശ വിദ്യാർത്ഥി സ്റ്റഡി പെർമിറ്റ് വെട്ടിക്കുറച്ച് കെബെക്ക്

Quebec government caps number of foreign students

കെബെക്ക് സിറ്റി : വിദേശ വിദ്യാർത്ഥികൾക്ക് പ്രവിശ്യയിൽ പഠിക്കാൻ ആവശ്യമായ പെർമിറ്റുകളുടെ എണ്ണം 20% വെട്ടിക്കുറച്ച് (സർട്ടിഫിക്കറ്റുകൾ ഡി’അക്സെപ്റ്റേഷൻ ഡു കെബെക്ക് – സിഎക്യു) കെബെക്ക് സർക്കാർ. പ്രവിശ്യയിൽ സ്ഥിരതാമസക്കാരല്ലാത്ത ആളുകളുടെ എണ്ണം ഉയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പാസ്കൽ ഡെറി പറയുന്നു.

2024 ഒക്‌ടോബർ 1 ലെ കണക്കനുസരിച്ച്, സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം ഏകദേശം 615,000 ആയതായി അദ്ദേഹം പറഞ്ഞു. ഇതിൽ ഏകദേശം 129,000 (21%) വിദേശ വിദ്യാർത്ഥികളാണ്. ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് പ്രോഗ്രാം വഴി കെബെക്കിൽ സ്റ്റഡി പെർമിറ്റ് ലഭിച്ചവരുടെ എണ്ണം 2014-നും 2023-നും ഇടയിൽ 140% വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ നിരവധി സ്വകാര്യ കോളേജുകൾ വിദേശ വിദ്യാർത്ഥികളെ ഹ്രസ്വകാല കോഴ്‌സുകൾ വഴി സ്വീകരിക്കുന്നുണ്ട്. ഇത് അവരെ വേഗത്തിൽ സ്ഥിരതാമസാവകാശം നേടാൻ പ്രാപ്തരാക്കുന്നതായി മന്ത്രി പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ എണ്ണത്തിൽ എത്രമാത്രം കുറവുണ്ടാകുമെന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!