Tuesday, October 14, 2025

യുഎസ് താരിഫിനെ നേരിടാൻ ടാസ്ക് ഫോഴ്സ്: സിറ്റി ഓഫ് ബ്രാംപ്ടൺ

Brampton creating Tariff Task Force in response to Trump’s impending tariffs

ബ്രാംപ്ടൺ : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് താരിഫ് ചുമത്തിയാൽ ഉണ്ടാകുന്ന വെല്ലുവിളി നേരിടാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ. മാർച്ച് 4-ന് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയേയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെയും സാരമായി ബാധിക്കുമെന്ന് ബ്രൗൺ പറഞ്ഞു. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ടാസ്ക് ഫോഴ്സ് പരിഗണിക്കും.

തീരുവകളുടെ ആഘാതം ലഘൂകരിക്കുന്നതിനായി ടാസ്ക് ഫോഴ്സ്, കൂടുതൽ പ്രാദേശിക ഉൽപ്പന്നങ്ങൾ സംഭരിക്കാൻ പദ്ധതികൾ രൂപീകരിക്കുക, അന്തർപ്രവിശ്യാ വ്യാപാര തടസ്സങ്ങൾ നീക്കുക, യുഎസ് വിപണിയിലെ പ്രാദേശിക പങ്കാളികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!