Sunday, August 17, 2025

വിദ്യാഭ്യാസം അകത്ത് ട്രാൻസ്‌പോർട്ട് പുറത്ത്: എക്സ്പ്രസ് എൻട്രി കാറ്റഗറി നറുക്കെടുപ്പിൽ വൻ മാറ്റങ്ങൾ

Canada announces major changes to Express Entry categories

ഓട്ടവ : കാനഡയിലേക്ക് വരുന്ന എല്ലാ പുതുമുഖങ്ങൾക്കും ബാധകമാകുന്ന നിരവധി മാറ്റങ്ങൾ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. എക്സ്പ്രസ് എൻട്രി കാറ്റഗറി നറുക്കെടുപ്പിൽ വലിയ മാറ്റങ്ങൾക്കാണ് ഐആർസിസി തുടക്കമിട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ പുതിയൊരു കാറ്റഗറി കൂട്ടിച്ചേർത്തപ്പോൾ മറ്റൊന്ന് നീക്കം ചെയ്തു. 2025-ൽ പ്രഖ്യാപിച്ച പുതിയ കാറ്റഗറി വിദ്യാഭ്യാസമാണ്. ഈ പുതിയ കാറ്റഗറിക്ക് കീഴിൽ അഞ്ച് തൊഴിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ട്രാൻസ്‌പോർട്ട് കാറ്റഗറി നറുക്കെടുപ്പുകൾ ഇനി മുതൽ ഉണ്ടായിരിക്കില്ലെന്നും ഐആർസിസി പ്രഖ്യാപിച്ചു. ഒപ്പം ഹെൽത്ത് കെയർ കാറ്റഗറിയിൽ നിരവധി സോഷ്യൽ സർവീസ് തൊഴിലുകളും ഐആർസിസി കൂട്ടിച്ചേർത്തു.

ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (എഫ്എസ്‌ഡബ്ല്യുപി), കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസ് (സിഇസി), ഫെഡറൽ സ്‌കിൽഡ് ട്രേഡ്സ് പ്രോഗ്രാം (എഫ്എസ്‌ടിപി) എന്നിവയിലെ സാമ്പത്തിക ഇമിഗ്രേഷൻ അപേക്ഷകർക്ക് വേഗത്തിലുള്ള പ്രോസസ്സിംഗ് സുഗമമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ആപ്ലിക്കേഷൻ മാനേജ്‌മെൻ്റ് സിസ്റ്റമാണ് എക്‌സ്‌പ്രസ് എൻട്രി. കാനഡയുടെ സാമ്പത്തിക, ജനസംഖ്യാപരമായ ലക്ഷ്യങ്ങൾ കണക്കിലെടുത്ത് IRCC ആണ് എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾ നിർണ്ണയിക്കുന്നത്.

ഐആർസിസിയുടെ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന നിലവിലെ എക്‌സ്‌പ്രസ് എൻട്രി കാറ്റഗറികൾ ഇവയാണ് :

  • ഫ്രഞ്ച് ഭാഷാ പ്രാവീണ്യം
  • ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് ഒക്ക്യൂപേഷൻ
  • അഗ്രിക്കൾച്ചറൽ ആൻഡ് അഗ്രി ഫുഡ് ഒക്ക്യൂപേഷൻ
  • സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി, മാത്തമാറ്റിക്സ് (STEM)
  • ട്രേഡ് ഒക്ക്യൂപേഷൻ
  • എഡ്യൂക്കേഷൻ ഒക്ക്യൂപേഷൻ

അതേസമയം മുകളിൽ പറഞ്ഞ എല്ലാ വിഭാഗങ്ങളും IRCC ഇപ്പോഴും നിലനിർത്തുന്നുണ്ടെങ്കിലും, 2025 എക്സ്പ്രസ് എൻട്രി മുൻഗണനാ വിഭാഗങ്ങൾ ഇവയാണെന്ന് വകുപ്പ് പ്രഖ്യാപിച്ചു:

  • ഫ്രഞ്ച് ഭാഷാ പ്രാവീണ്യം
  • ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് ഒക്ക്യൂപേഷൻ
  • ട്രേഡ് ഒക്ക്യൂപേഷൻ
  • എഡ്യൂക്കേഷൻ ഒക്ക്യൂപേഷൻ

എക്സ്പ്രസ് എൻട്രി സിസ്റ്റത്തിനുള്ളിൽ കാറ്റഗറി അടിസ്ഥാനത്തിലുള്ള നറുക്കെടുപ്പിലൂടെയുള്ള ഇൻവിറ്റേഷന് ഈ വിഭാഗങ്ങൾക്ക് മുൻഗണന നൽകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!