മൺട്രിയോൾ : സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ടെക്നോളജി മന്ത്രി എറിക് കെയറിൻ്റെ രാജിയുടെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കെബെക്ക് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിസഭയുടെ ഘടനയിൽ മാറ്റം വരുത്തും.

ഓട്ടോ ഇൻഷുറൻസ് ബോർഡിൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോം അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ച കെയറിൻ്റെ രാജിയെ തുടർന്നാണ് ഈ കാബിനറ്റ് ഷഫിൾ. കെയറിൻ്റെ പകരക്കാരനെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഫ്രാൻസ്വ ലെഗോൾട്ട് ഇന്നലെ അറിയിച്ചിരുന്നു.