കെബെക്ക് സിറ്റി : SAAQclic അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ച സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ടെക്നോളജി മന്ത്രി എറിക് കെയറിന് പകരമായി ഓർഫോർഡ് എംഎൻഎ ഗില്ലെസ് ബെലാംഗറിനെ നിയമിച്ച് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്.

ഓട്ടോ ഇൻഷുറൻസ് ബോർഡിൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോം അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ച കെയറിൻ്റെ രാജിയെ തുടർന്നാണ് ഈ കാബിനറ്റ് ഷഫിൾ. കെയറിൻ്റെ പകരക്കാരനെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഫ്രാൻസ്വ ലെഗോൾട്ട് ഇന്നലെ അറിയിച്ചിരുന്നു.