Wednesday, September 10, 2025

കാനഡയിൽ ജോലിയും സ്ഥിര താമസവും: ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

Canada immigration fraud: A Palakkad woman was arrested

വയനാട് : കാനഡയിൽ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പാലക്കാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ. വയനാട് വെള്ളമുണ്ട മൊതക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചൻ (28) അറസ്റ്റിലായത്.

എറണാകുളം ഇടപ്പള്ളിയിലെ ‘ബില്യൻ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനത്തിന്‍റെ പേരിൽ ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് 2023 ഫെബ്രുവരിയിൽ യുവതിയിൽ നിന്നും മൂന്നര ലക്ഷം രൂപ അർച്ചന തട്ടിയെടുത്തതായി പൊലീസ് പറയുന്നു. എറണാംകുളം എളമക്കര സ്റ്റേഷനിലും അർച്ചനക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!