Monday, August 18, 2025

വ്യാപാരയുദ്ധം ചൂടുപിടിക്കുന്നു: പ്രതികാര താരിഫുമായി മെക്സിക്കോ

Mexico to impose retaliatory tariffs on US

മെക്സിക്കോ സിറ്റി : വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെ ചൈനയ്ക്കും കാനഡയ്ക്കും പിന്നാലെ യുഎസിനെതിരെ പ്രതികാര തീരുവ ചുമത്തുമെന്ന് മെക്സിക്കോ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പ്രഖ്യാപിച്ചു. മെക്സിക്കോ സിറ്റിയിലെ സെൻട്രൽ പ്ലാസയിൽ നടക്കുന്ന ഒരു പൊതു പരിപാടിയിൽ മെക്സിക്കോ ലക്ഷ്യമിടുന്ന ഉൽപ്പന്നങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ക്ലോഡിയ അറിയിച്ചു. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു.

അതേസമയം ചൈനയിൽ നിന്നും കാനഡയിൽ നിന്നും വ്യത്യസ്തമായി, മെക്സിക്കോ ഞായറാഴ്ച വരെ കാത്തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതികൂല സാഹചര്യത്തെ നേരിടാൻ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള നിയമവിരുദ്ധ മയക്കുമരുന്ന് കടത്ത് ഒഴിവാക്കാൻ മെക്സിക്കോ സഹകരിക്കുന്നുണ്ട്. പക്ഷേ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിരവധി മരണങ്ങൾക്ക് കാരണമായ ഒപിയോയിഡ് ഉപഭോഗത്തിൻ്റെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആ രാജ്യത്തിൻ്റെ സർക്കാർ ഏറ്റെടുക്കണം,” ക്ലോഡിയ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!