ടൊറൻ്റോ : ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒൻ്റാരിയോയിൽ വിൽക്കുന്ന ആൻ്റി ആസിഡ് കാൽസ്യം ഗുളികകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. കാനഡയിലുടനീളമുള്ള ഡോളരാമ സ്റ്റോറുകളിൽ വിറ്റഴിച്ച BIOV ഹെൽത്ത് കാൽസ്യം (കാർബണേറ്റ്) 300 മില്ലിഗ്രാം ച്യൂവബിൾ ടാബ്‌ലെറ്റുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് ഏജൻസി പറയുന്നു. കെബെക്കിലെ നിർമ്മാണ കേന്ദ്രത്തിലെ പോരായ്മകൾ കാരണം “ഗുണനിലവാര ആശങ്കകൾ” ഉണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.

4D0201 അല്ലെങ്കിൽ 4L0101 ലോട്ട് നമ്പറുകളിലുള്ള കാൽസ്യം ഗുളികകൾ വാങ്ങിയവർ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ ഡോക്ടറുമായി ബന്ധപ്പെടണമെന്നും ഏജൻസി നിർദ്ദേശിച്ചു.