വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിൽ കാറിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി മരിച്ചു. ബുധനാഴ്ച രാവിലെ പത്തു മണിയോടെ വെഡ്ഡർ, പെറ്റെവാവ റോഡുകളുടെ ഇന്‍റർസെക്ഷനിലാണ് അപകടം നടന്നതെന്ന് ചില്ലിവാക്ക് ആർസിഎംപി പറയുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇൻ്റഗ്രേറ്റഡ് കൊളിഷൻ അനാലിസിസ് ആൻഡ് റീകൺസ്ട്രക്ഷൻ സർവീസ് (ICARS)ന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ഡാഷ് ക്യാം ദൃശ്യങ്ങൾ ഉള്ളവരോ ചില്ലിവാക്ക് RCMP-യുമായി 604-792-4611 എന്ന നമ്പറിൽ ബന്ധപ്പെടണം.