ഓട്ടവ : ഫെബ്രുവരിയിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിൽ രാജ്യം പിടിമുറുക്കുമ്പോഴും കാനഡയിലെ തൊഴിലുടമകൾ കഴിഞ്ഞ മാസം വിവിധ സെക്ടറുകളിലായി 1,100 ജോലികൾ കൂട്ടിച്ചേർത്തതായും ഫെഡറൽ ഏജൻസി അറിയിച്ചു.

റീട്ടെയിൽ, മൊത്തവ്യാപാര മേഖലയിലും (1.7 ശതമാനം) ഫിനാൻസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വാടക, പാട്ടം (1.1 ശതമാനം) എന്നിവയിലും തൊഴിൽ നിരക്ക് ഉയർന്നു. എന്നാൽ, ഗതാഗതം, വെയർഹൗസിംഗ് തുടങ്ങിയ ചില മേഖലകളിൽ തൊഴിൽ നഷ്‌ടമുണ്ടായി (2.1 ശതമാനം).