Wednesday, September 10, 2025

അലർജി സാധ്യത: കാനഡയിൽ ഓർഗാനിക് ബദാം ബട്ടർ ഡെസേർട്ട് തിരിച്ചുവിളിച്ചു

Popular dessert recalled in Canada

ഓട്ടവ : അലർജിക്ക് സാധ്യത ഉള്ളതിനാൽ ഈറ്റ്‌ലോവ് ബ്രാൻഡ് ഓർഗാനിക് ബദാം ബട്ടർ ഡെസേർട്ട് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ലേബലിൽ ഇല്ലാത്ത നിലക്കടല അടങ്ങിയിരിക്കാം എന്നതിനാലാണ് ഉൽപ്പന്നം മാർക്കറ്റിൽ നിന്ന് പിൻവലിക്കുന്നതെന്ന് ഏജൻസി പറയുന്നു. ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഓർഗാനിക് ബദാം ബട്ടർ ഡെസേർട്ട് കഴിച്ച ഒരാൾക്ക് അലർജി ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് CFIA പറഞ്ഞു.

അലർജി ഉള്ളവർ ഈ ഡെസേർട്ട് ഉപയോഗിക്കരുത്. അവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് CFIA മുന്നറിയിപ്പ് നൽകി. 6 27987 94865 3 എന്ന UPC നമ്പറും 25MA29 11211 എന്ന കോഡുമുള്ള ഈ ഡെസേർട്ട് കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!