Monday, August 18, 2025

ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് നാളെ മുതൽ

Advance polls in Transcona provincial byelection open Saturday

വിനിപെഗ് : ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പിൻ്റെ മുൻ‌കൂർ വോട്ടിങ് നാളെ (മാർച്ച് 8) ആരംഭിക്കും. മാർച്ച് 17 വരെ യോഗ്യരായ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് ഡിവിഷനിലെ രണ്ട് സ്ഥലങ്ങളിൽ വോട്ട് ചെയ്യാം. മാർച്ച് 8 മുതൽ മാർച്ച് 17 വരെ 100 പാക്വിൻ റോഡിലുള്ള ട്രാൻസ്‌കോണ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലും മാർച്ച് 8 മുതൽ മാർച്ച് 15 വരെ 1500 ഡേ സ്ട്രീറ്റിലുള്ള ഓൾ സെയ്ൻ്റ്സ് ഉക്രേനിയൻ ഓർത്തഡോക്‌സ് ചർച്ചിലുമാണ് മുൻ‌കൂർ വോട്ടിങ് നടക്കുക. ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും വോട്ടിങ് സമയം. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള കനേഡിയൻ പൗരന്മാർക്ക് വോട്ട് ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും മാനിറ്റോബയിൽ താമസിച്ചവരും ട്രാൻസ്‌കോൺ ഇലക്ടറൽ ഡിവിഷനിൽ താമസിച്ചവരുമായിരിക്കണം.

മാർച്ച് 18-നാണ് ഉപതിരഞ്ഞെടുപ്പ്. മുൻ എൻഡിപി വിദ്യാഭ്യാസ മന്ത്രി നെല്ലോ അൽട്ടോമറെ ജനുവരി 14-ന് ആന്തരിച്ചതോടെയാണ് ട്രാൻസ്‌കോണ റൈഡിങ്ങിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലിബറൽ പാർട്ടിക്ക് വേണ്ടി ബ്രാഡ് ബൗഡ്രൂ, എൻഡിപിക്ക് വേണ്ടി ഷാനൻ കോർബറ്റ്, പിസി സ്ഥാനാർത്ഥിയായി ഷോൺ നാസൺ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥിയായി സൂസൻ ഓച്ചും ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടെന്ന് ഇലക്ഷൻസ് മാനിറ്റോബ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!