വൻകൂവർ : യുഎസ് ചുമത്തിയ താരിഫുകളുടെ ആഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവിശ്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (BCREA). 2024-ലെ ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലെ വീടുകളുടെ വിൽപ്പന ഏകദേശം 10% കുറഞ്ഞതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അസോസിയേഷൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 4,947 വീടുകളുടെ വിൽപ്പനയാണ് നടന്നത്.

പ്രവിശ്യയിലെ വീടുകളുടെ ശരാശരി വിലയും കുറഞ്ഞു. 2024 ഫെബ്രുവരിയിലെ 987,811 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ഫെബ്രുവരിയിലെ ശരാശരി വീടുകളുടെ വില 2.4% കുറഞ്ഞ് 964,349 ഡോളറിലെത്തിയതായി BCREA പറയുന്നു. 2024 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, വർഷാവർഷം വീടുകളുടെ വിൽപ്പന മൂല്യം 4.5% കുറഞ്ഞ് 880 കോടി ഡോളറിലെത്തിയതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.