Wednesday, October 15, 2025

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Bank of Canada expected to cut benchmark rate to buffer economy against tariffs

ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വത്തിൻ്റെ കരിനിഴൽ വീഴ്ത്തുന്ന യുഎസ് താരിഫുകളുടെ പശ്ചാത്തലത്തിൽ ബാങ്ക് ഓഫ് കാനഡ ഇന്ന് പലിശ നിരക്ക് കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. തുടർച്ചയായി ഏഴാമത്തെ വെട്ടിക്കുറയ്ക്കലിലൂടെ സെൻട്രൽ ബാങ്ക് അതിൻ്റെ പ്രധാന വായ്പാ നിരക്ക് 2.75 ശതമാനമായി താഴ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡ-യുഎസ് വ്യാപാരയുദ്ധം ഉപഭോക്താക്കളുടെയും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും ആത്മവിശ്വാസം കെടുത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ താരിഫുകൾക്കെതിരെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!